സീപ്പിപ്പച്ചയുടെ (കമ്മ്യൂണിസ്റ്റു പച്ചയെന്നു ചില രാഷ്ട്രീയക്കാർ
വിളിക്കും ) ഇല പിഴിഞ്ഞതോ തൊട്ടാവാടിയുടെ ഇല വായിലിട്ടു ചവച്ചതോ വച്ചാൽ
ഉണങ്ങാത്ത മുറിവില്ല. മനസിലെ മുറിവുണക്കാൻ ക്രിക്കറ്റ് കളിച്ചാൽ
മതി.പച്ചമാങ്ങയും പച്ചവെള്ളവും മതി ഉച്ചയൂണിന് .മേയ്ക്കാൻ കൊണ്ടുപോയ
പശുവിനെ കൃഷിയില്ലാതെ കിടക്കുന്ന വയലിൽ കുറ്റിയടിച്ചു കെട്ടിയതിനും
നേരത്തിനും കാലത്തിനും കുളിപ്പിച്ചിട്ടു വീട്ടിലെത്തിക്കാത്തതിനും
വീട്ടിലെത്തുമ്പോൾ കിട്ടും .ഒരു സിക്സറടിക്കാനോ ബൗൾഡാക്കാനോ നല്ലൊരു
ക്യാച്ചെടുക്കാനോ കഴിഞ്ഞാൽ അതിന്റെ ഓർമ്മ മതി അതെല്ലാം
മറക്കാൻ.ക്രിക്കറ്റിനോടുള്ള അന്നത്തെ ആത്മാർഥത ജീവിതത്തിലിന്നോളം
മറ്റൊന്നിനോടും കാണിച്ചിട്ടില്ല
Monday, October 10, 2016
Subscribe to:
Post Comments (Atom)

No comments:
Post a Comment